Trending

പഠനവും രസകരമാണ്: പൂനൂർ ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ വെബിനാർ.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പഠനമികവ് ലക്ഷ്യം വച്ചുകൊണ്ട് വെബിനാർ സംഘടിപ്പിച്ചു. സീഡ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.

ഒരു ലക്ഷ്യം വച്ചുകൊണ്ട് പഠന മുന്നേറ്റം രൂപപ്പെടുത്താൻ വിദ്യാർഥികൾ സ്വീകരിക്കേണ്ട മാർഗങ്ങൾ പ്രവർത്തനങ്ങളിലൂടെ അവതരിപ്പിച്ച് പഠനവും രസകരമാണ് എന്ന വിഷയത്തിൽ പഴഞ്ഞി മാർ ഡയണീഷ്യസ് കോളേജിലെ ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് അസിസ്റ്റൻറ് പ്രഫസറും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ റിസർച്ച് സ്കോളറുമായ ആശാ എസ് കുട്ടി സംസാരിച്ചു.

കെ അബ്ദുൽ ലത്തീഫ്, വി എച്ച് അബ്ദുൽ സലാം, ഷിജ്ന പോൾ, കെ വി ജംഷിന, കെ എം സരിമ, ഡോ. സി പി ബിന്ദു, നദീറ എ കെ എസ്, ആയിഷ സിയന്ന എന്നിവർ സംസാരിച്ചു. ദേവ്ന ദിനേശ് സ്വാഗതവും അഷ്ന മിലൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right