Trending

പീഡന കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ രണ്ട് പരാതികളിൽ കൂടി കേസെടുത്തു.

താമരശ്ശേരി: കായിക താരമായ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ കായിക അധ്യാപകൻ നെല്ലിപ്പൊയിൽ സ്വദേശി മിനീഷിനെതിരെ രണ്ടു പരാതികളിൽ കൂടി താമരശ്ശേരി പോലീസ് കേസെടുത്തു.

കായിക മത്സരത്തിൽ പങ്കെടുക്കാൻ മകളോടൊപ്പം പോയ വിദ്യാർത്ഥിനിയുടെ മാതാവിനോട് ലൈംഗിക അതിക്രമം കാണിച്ചതിനും, മറ്റൊന്ന് കായിക താരമായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനുമാണ് കേസ് എടുത്തിട്ടുള്ളത്.

ഈ രണ്ടു കേസുകൾ കൂടാതെ ,വിദ്യാർത്ഥിനിയെ മർദ്ദിച്ച് തുടയെല്ല് പൊടിച്ചതിന് ജെ.ജെ ആക്ട് പ്രകാരമുള്ള ഒരു കേസും, ലൈഗിക പീഡനം നടത്തിയതിന് പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് എടുത്ത മറ്റൊരു കേസും നിലവിലുണ്ട്.

അധ്യാപകനെതിരെ ഒരു വിദ്യാർത്ഥിനിയുടെ രക്ഷിതാവ് തെളിവുകൾ അടക്കം ചേർത്ത് ഹെഡ്മാസ്റ്റർക്ക് നൽകുകയും, നടപടി സ്വീകരിക്കാതെ സ്കൂൾ അധികൃതർ പരാതി പൂഴ്ത്തുകയും ചെയ്തിരുന്നു.
Previous Post Next Post
3/TECH/col-right