Trending

പന്നിക്കോട്ടൂരിൽ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് തുടക്കമായി: സക്സസ്സ് ഉദ്ഘാടനം ചെയ്തു.

നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ പന്നിക്കോട്ടൂരിൽ വാർഡ്‌ മെമ്പറുടെ കീഴിൽ നടപ്പിലാക്കുന്ന  വിദ്യഭ്യാസ ശാക്തീകരണ പദ്ധതിയായ സക്സ്സസിന്റെ ഉദ്ഘാടനം ലോഗോ പ്രകാശനം ചെയ്തു കൊണ്ട് കൊടുവള്ളി നിയോജക മണ്ഡലം എം. എൽ. എ ഡോ. എം കെ മുനീർ നിർവഹിച്ചു. വാർഡ്‌ മെമ്പർ ജസീല മജീദ് അദ്ധ്യക്ഷത വഹിച്ചു.

വാർഡിനകത്തെ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും പിന്തുണയോടെ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠന പ്രവര്‍ത്തനങ്ങളില്‍ അക്കാദമിക പിന്തുണയും സാമൂഹിക പങ്കാളിത്തത്തോടെ മാറ്റാവശ്യമായ ഭൗതിക പിന്തുണയും പദ്ധതിയുടെ ഭാഗമായി ഉറപ്പ് വരുത്തും. ഈ സേവനം വാർഡിലുൾപ്പെട്ട മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കുകയും വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി വിവിധ പരിശീലന ക്ലാസ്സുകൾ, രക്ഷാകര്‍തൃ ശാക്തീകരണം, കരിയർ ഗൈഡൻസ്, അനുമോദന സദസ്സുകൾ, കരിയർ ഹെല്പ് ഡെസ്ക്കുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടക്കും.

പരിപാടിയിൽ എം.എ റസാഖ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. എൻ. കെ മുഹമ്മദ്‌ മുസ്ലിയാർ, പി.ടി അഷ്‌റഫ്‌, പി.സി ഷംസീറലി, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി.പി അജയൻ, ഒ.പി മുഹമ്മദ്‌, ബി.സി ഷാഫി, ജസീൽ പി.സി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right