Trending

മാപ്പിളപ്പാട്ട് സെമിനാറും കലാവിരുന്നും നടത്തി

പന്നൂർ : പന്നൂർ യുവജന സംഘം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ മാപ്പിളപ്പാട്ട് സെമിനാറിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വഹീദ കയ്യളശ്ശേരി നിർവഹിച്ചു.

ഗ്രന്ഥശാലാ സംഘം പ്രസിഡണ്ട് പി.ഷംസുദ്ദീൻ മാസ്റ്റർ
അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.പി അഷ്റഫ് ആശംസകൾ അർപ്പിച്ചു. എം.എ സത്താർ മാസ്റ്റർ മോഡറേറ്ററായി. ഹസൻ നടിയനാട്, പക്കർ മാസ്റ്റർ, ഇ.കെ.എം. പന്നൂർ , സൗന്ദർ രാജ് . അബൂബക്കർ എളേറ്റിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

യു.പി. ഉസ്സയിൽ .എം. ആർ ഖാദർ തുടങ്ങിയവർ ഗാന സന്ധ്യയിൽ പങ്കാളികളായി. ഇസ്മാഈൽ പി.പി ഇസ്മാഈൽ കോട്ടക്കൽ, കെ. അഷ്റഫ് മുഹമ്മദ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

ഗ്രന്ഥശാലാ സംഘം സെക്രട്ടറി യു.പി അബ്ദുസ്സമദ് സ്വാഗതവും
നൗഫൽ കണ്ടമ്മാൽ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right