Trending

ഉന്നത വിജയികളെ അനുമോദിച്ചു.

എളേറ്റിൽ : എസ്.എസ്.എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എം.ജെ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ ഓൺലൈൻ യോഗത്തിൽ അനുമോദിച്ചു . താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി ഉയർന്ന വിജയം കരസ്ഥമാക്കിയ സ്ഥാപനമാണ് എം.ജെ.എച്ച്. എസ്.എസ് . 

997 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 372 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും 79 കുട്ടികൾ ഒമ്പത് വിഷയങ്ങളിലും എ പ്ലസ് നേടി . പി.ടി.എ. പ്രസിഡന്റ് എം.എ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ച അനുമോദന യോഗം കൊടുവള്ളി നിയോജക മണ്ഡലം എം.എൽ. എ ഡോ: എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.പി. ഹബീബുറഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു .

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി , ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി.എം ഷറഫുന്നിസ ടീച്ചർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.രാധാകൃഷ്ണൻ , ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ , പ്രിൻസിപ്പാൾ എം.മുഹമ്മദലി , എം.പി.ടി.എ പ്രസിഡന്റ് റജ്ന കുറുക്കാമ്പൊയിൽ , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ.നിഷ , എം.സി. യൂസുഫ് , ആർ.കെ. ഫസ്ലുൽ ബാരി , സക്കരിയ ചുഴലിക്കര എന്നിവർ ആശംസകൾ നേർന്നു .

നഹ്‌ല മജീദ് , അമാന ഇസ്മായിൽ , ആദിത്യൻ എന്നീ വിദ്യാർത്ഥികൾ കഴിഞ്ഞ വർഷ അനുഭവങ്ങൾ പങ്കുവെച്ചു . ഹെഡ്മിസ്ട്രസ് എൻ.എ. വഹീദ സ്വാഗതവും കെ.കെ ജസീർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right