Trending

സീഡ് ക്ലബ്ബ് ഉദ്ഘാടനവും, ലോക പാമ്പ് ദിനാചരണവും.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സീഡ് ക്ലബ്ബ് ഉദ്ഘാടനവും ലോക പാമ്പ് ദിനാചരണവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ അദ്ധ്യക്ഷനായി. പൂനെയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. ജാഫർ പാലോട്ട് ക്ലബ്ബ് ഉദ്ഘാടനവും ദിനാചരണ പ്രഭാഷണവും നിർവഹിച്ചു.

വിവിധ തരം പാമ്പുകൾ, അവയുടെ സ്വഭാവം, പാമ്പുകളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത, പാമ്പ് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദീകരിച്ചു.

പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ, സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ്, എസ് ആർ ജി കൺവീനർ കെ. അബ്ദുസ്സലീം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ്, എം കെ കരീം, എം ലിജിത, എ കെ ദേവപ്രിയ, ഒ ടി അനഘ നന്ദ, കെ എം തീർഥാ രാജ് എന്നിവർ ആശംസകൾ നേർന്നു. കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും നൂർ മുഹമ്മദ് അഫ്നാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right