Trending

ലോക്​ഡൗണ്‍ ഇളവ്​ നൽകി: രാത്രി എട്ടുവരെ കടകള്‍ തുറക്കാം.

തിരുവനന്തപുരം:ബലി പെരുന്നാളിനോടനുബന്ധിച്ച്‌​ സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവു പ്രഖ്യാപിച്ച്‌​ സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്​ഡൗണ്‍ ഒഴിവാക്കി.

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ, ബി, സി കാറ്റഗറിയിലുള്ള സ്​ഥലങ്ങളിലാണ്​ ഇളവുകള്‍.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. ഡി കാറ്റഗറിയില്‍ അവശ്യവസ്​തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക്​ മാത്രമാണ്​ അനുമതി.

വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്​ ഇളവുകള്‍ അനുവദിച്ചത്​. കടകളുടെ പ്രവര്‍ത്തന സമയവും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാര്‍ജ് വര്‍ധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു.

പൊലീസ് കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്ന്​ വര്‍ഷം വെള്ളപ്പൊക്കവും കോവിഡും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് കഴിയുംവിധം പിടിച്ച് നിര്‍ത്താനായെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 30 ശതമാനത്തിന് അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താനായതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാംതരംഗം തുടങ്ങിയതെന്നും അതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Previous Post Next Post
3/TECH/col-right