Trending

എസ് വൈ എസ് സാന്ത്വനം തറോൽ സാന്ത്വനം സ്നേഹ സഞ്ചി പദ്ധതിക്ക് തുടക്കമായി

എളേറ്റിൽ: തറോൽ യൂണിറ്റ് എസ് വൈ എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിന് നേതൃത്വത്തിൽ സാന്ത്വനം സ്നേഹ സഞ്ചി പദ്ധതിക്ക് തുടക്കമായി. പ്രദേശത്ത് ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്ഥിരമായി ഭക്ഷ്യ വസ്തുക്കൾ  എത്തിക്കുന്ന പദ്ധതിയാണിത്.

സാന്ത്വനം നൽകുന്ന നിശ്ചിത കാർഡിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.

ഇതു സംബന്ധമായി ചേർന്ന യോഗം ഡോക്ടർ കെ പി മുഹമ്മദ് സാലിഹിന്റെ  അധ്യക്ഷതയിൽ പി വി അഹമ്മദ്  കബീർ ഉദ്ഘാടനം ചെയ്തു. കെ പി അബൂബക്കർ സിദ്ധീഖ്, കെ ബഷീർ, എം പി മനാഫ്, കെ മുഹമ്മദ്‌ ഫാസിൽ സംബന്ധിച്ചു. പി മുഹമ്മദ്‌ റാഷിദ്‌ സ്വാഗതവും നന്ദിയും പറഞ്ഞു. 

Previous Post Next Post
3/TECH/col-right