Trending

ഫാദർ സ്റ്റാൻ സ്വാമി മരിച്ചതല്ല; ഭരണകൂടം കൊന്നതാണ് ; രാഷട്രീയ ജനതാദൾ

കോഴിക്കോട്:ഭീമകൊറെ ഗാവ് കേസിൽ  എൻ ഐ എ അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയ ഇന്ത്യയിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായ 84 കാരൻ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ അവസാനത്തെ ഇരയാണെന്ന് കർഷകജനത സംസ്ഥാന പ്രസിഡന്റ്  എം പി ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി.

രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.യോഗത്തിൽ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് അധ്യക്ഷ്യം വഹിച്ചു.

പ്രായത്തിന്റെ അവശതകളും പാർക്കിൻസൺസ് ഉൾപ്പെടെ നിരവധി അസുഖങ്ങൾ അദ്ധേഹത്തെ വേട്ടയാടുബോയും യാതൊരു തരത്തിലുള്ള മാനുഷിക വിലയും കൽപിക്കാതെയാണ് സർക്കാർ അദ്ധേഹത്തോട് പെരുമാറിയതെന്ന്
മുഖ്യ പ്രഭാഷണം നടത്തിയ രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ പറഞ്ഞു.

ചടങ്ങിൽ  യുവരാഷ്ട്രീയ ജനത സംസ്ഥാന  ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ, വെങ്കിടേഷ് പന്നിയങ്കര,രാജൻ മഞ്ഞോറമ്മൽ, എം ഗംഗാദരൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right