Trending

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉണ്ണികുളം വനിതാ സഹകരണ സംഘം എം.എൽ.എ ക്ക് തുക കൈമാറി

ഇയ്യാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഉണ്ണികുളം വനിതാ സഹകരണ സംഘത്തിൻ്റേയും ഭരണ സമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും തുക സംഘം പ്രസിഡണ്ട് ടി. സി ജാനു, ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിന് കൈമാറി.

സമീപ പ്രദേശത്തിലെ 6 സ്കൂളുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൊടുക്കുവാനായി മൊബൈൽ ഫോണും കൈമാറി.

യോഗത്തിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ, താമരശ്ശേരി താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ റസിയ, വാർഡ് മെമ്പർ അതുൽ പുറക്കാട്, സംഘം വൈസ് പ്രസിഡണ്ട് ഫാത്തിമ മദനി, സംഘം സെക്രട്ടറി ബിന്ദു എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right