Trending

പന്തൽ, അലങ്കാരം, ലൈറ്റ് ആൻ്റ് സൗണ്ട് മേഖലയിലുള്ളവർ പ്രതിക്ഷേധ ധർണ്ണ നടത്തി.

താമരശ്ശേരി:കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (KSHGOA - പന്തൽ,അലങ്കാരം,ശബ്ദവും വെളിച്ചവും) സംസ്ഥാന വ്യാപകമായി അഞ്ഞൂറോളം കേന്ദ്രങ്ങളിൽ "ഞങ്ങളെയും സംരക്ഷിക്കുക" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്  സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.


K.S. H. G. O. A താമരശ്ശേരി മേഖലാ കമ്മറ്റിയുടെ കീഴിൽ 5 പ്രധാന കേന്ദ്രങ്ങളിൽ (താമരശ്ശേരി,കിഴക്കോത്ത്, കൊടുവള്ളി, പുതുപ്പാടി,കട്ടിപ്പാറ) പ്രതിഷേധ ധർണ നടത്തി.



 താമരശ്ശേരി ട്രഷറി ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണാ സമരം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡൻറ് ഒ.കെ. സുലൈമാൻ അധ്യക്ഷത വഹിച്ചു.




അവശ്യ സർവീസ് ആയി പ്രഖ്യാപിക്കുക, വാക്സിൻ സ്വീകരിച്ചവരെ പങ്കെടുപ്പിച്ച് പൊതു പരിപാടികൾ നടത്താൻ അനുവദിക്കുക, പന്തൽ,അലങ്കാരം,ലൈറ്റ് ആൻഡ് സൗണ്ട് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, വാഹനങ്ങൾക്ക് നികുതി ഇളവ് നൽകുക, പട്ടിണിയിലായ ഞങ്ങൾക്ക് പത്തുലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഈ ധർണ സംഘടിപ്പിച്ചത്.



ഹൈഗോസ് സെക്രട്ടറി നജ്മൽ പരപ്പൻ പൊയിൽ,മെമ്പർമാരായ വിശ്വൻ കത്തറമ്മൽ, ശരീഫ്, അഷ്‌ഹർ  എളേറ്റിൽ,ഷംസീർ,ധനേഷ്,മുഹമ്മദ് എന്നിവർ പങ്കെടുത്തു.

മേഖല ജോയിൻറ് സെക്രട്ടറി പി.കെ.ലത്തീഫ് സ്വാഗതവും,വൈസ് പ്രസിഡണ്ട് മുജീബ് നന്ദിയും രേഖപ്പെടുത്തി.

പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ധർണ്ണ സമരം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു.


KSHGOA താമരശ്ശേരി മേഖല ട്രഷറർ 
CP അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.ഫിയാസ്.എം.പി,ജമാൽ, റിയാസ്,അഹമ്മദ് കുട്ടി,ഹാരിസ്,ഷമീർ, അബ്ദു, ശ്രീജു, ഹംസ.C.P, അക്ബറലി, റഷീദ്, നിസാർ എന്നീ മെമ്പർമാർ പങ്കെടുത്തു.


ഇ.കെ.ഇബ്രാഹിം സ്വാഗതവും,മേഖല വൈസ് പ്രസിഡണ്ട് മുസ്തഫ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right