Trending

കാട കൃഷിയിൽ നേട്ടമുണ്ടാക്കി അഞ്ജന.

ഒരു ചെറിയ കുടുംബത്തിന്  നിത്യ  വരുമാനം  ഉദ്ദേശിച്ചുകൊണ്ടായിരുന്നു അഞ്ജനയുടെ വീട്ടുകാർ കാട കൃഷി ആരംഭിച്ചത്. കൊവിഡ് കാലത്ത് അതിജീവനത്തിന്റെ മേഖലയായി തെരഞ്ഞെടുത്ത മടവൂർ എ യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അഞ്ജന വി സി രക്ഷിതാക്കളോടൊപ്പം കാട കൃഷിയിൽ മുഴുകുകയാണ്.

വീട്ടിൽ  200 കാടകളാണ്  നിലവിലുള്ളത്. ദിവസം 250 രൂപയുടെ കാട മുട്ടകൾ വിൽക്കും. കാട മുട്ടകൾ വാങ്ങാൻ അയൽക്കാരും തൊട്ടടുത്തുള്ള കടക്കാരും  തുടക്കത്തിൽ തന്നെ തയ്യാറായി . ഇപ്പോൾ ആവശ്യക്കാർ വർദ്ധിച്ചതോടെ  അവർക്കാവശ്യമായ മുട്ടകൾ നൽകാൻ കഴിയാത്ത വിഷമത്തിലാണ് വീട്ടുകാർ. ദിവസവും 100 രൂപ മിച്ചം വെക്കാൻ ഉദ്ദേശിച്ചായിരുന്നു  കാട കൃഷി തുടങ്ങിയത്.

മടവൂർ രാംപൊയിൽ  വെള്ളനച്ചാലിൽ വിനയകുകുമാറിന്റെ മകളാണ് അഞ്ജന. പഠനത്തോടൊപ്പം തന്നെ കാട കൃഷിയിലും  വളരെ താല്പര്യമുള്ള വിദ്യാർത്ഥി കോഴി, താറാവ് തുടങ്ങിയ വയും  വളർത്തുന്നുണ്ട്. തുടക്കത്തിൽ കാട വളർത്തുന്നതിന്റെ ബാലപാഠം അറിയാത്തതിനാൽ ചെറിയ നഷ്ടം ഉണ്ടായെങ്കിലും നല്ലൊരു വരുമാനമാർഗമായിട്ടാണ് വീട്ടുകാർ കാണുന്നത്.

പാഠപുസ്തകത്തിനപ്പുറം കൃഷിയുലുള്ള  അഞ്ജനയുടെ താല്പര്യം രക്ഷിതാക്കൾക്ക് വളരെയധികം സന്തോഷം പകരുന്നതാണ്.  ശാസ്ത്രീയമായ കൂട്, കുടിക്കാനുള്ള വെള്ളം, കൃത്യമായ പരിപാലനം തുടങ്ങിയ ശ്രദ്ധിച്ചാൽ വീട്ടുകാർക്ക്  സ്ഥിരവരുമാനം നൽകുമെന്ന്  അഞ്ജന നമ്മെ ഓർമ്മപ്പെടുത്തുന്നത്.

45 ദിവസമാവു മ്പോൾ മുട്ടയിട്ട് തുടങ്ങും,ആവശ്യത്തിനുള്ള വെള്ളം,തീറ്റ തുടങ്ങിയ പരിപാലനം അഞ്ജന തന്നെയാണ് ചെയ്യുന്നത്.കുട്ടികളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ  മടവൂർ എ യു പി സ്കൂൾ   നടത്തുന്ന  'എന്റെ കൃഷി വീട്' പദ്ധതിയിലൂടെ എല്ലാ പ്രോത്സാഹനവും നൽകുന്നുമുണ്ട്.
Previous Post Next Post
3/TECH/col-right