Trending

നാലു വയസ്സുകാരി പുഴയിൽ മുങ്ങി മരിച്ചു.

ഒളവണ്ണ: കയലോട്ട് പറമ്പിൽ താമസിക്കും മുണ്ടോളി മുഹമ്മദിൻ്റെ മകൻ റഹൂഫിൻ്റെ മകൾ ഇസ്സ റഹൂഫ്  (4) നല്ലളം പൂളക്കടവ് പുഴയിൽ മുങ്ങി മരിച്ചു.

വീടിൻ്റെ തൊട്ടടുത്തുള്ള പുഴയിൽ കുട്ടികൾ കളിക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണ കുട്ടികളിൽ ഒരാളെ നാട്ടുകാർ  രക്ഷപെടുത്തി.പിന്നീട് പുഴയിൽ നിന്ന് കണ്ടെടുത്ത ഇസ റഹൂഫിനെ പന്തിരാങ്കാവിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിതാവ് റഹൂഫ് ദുബൈയിൽ ആണ്. മാതാവ്:സിജിന. സഹോദരിമാർ: ഇസ്ര സൈനബ്, ഇനാറ ആയിഷ.


Previous Post Next Post
3/TECH/col-right