Trending

മോഷണശ്രമത്തിനിടെ ബൈക്കില്‍ വലിച്ചിഴച്ച സംഭവം: പ്രതികള്‍ റിമാന്‍ഡില്‍

എളേറ്റിൽ:എളേറ്റിൽ വട്ടോളിയില്‍ കവര്‍ച്ചക്കെത്തിയ സംഘം ബിഹാര്‍ സ്വദേശിയായ തൊഴിലാളി അലി അക്ബറിനെ (23) ബൈക്കില്‍ വലിച്ചിഴച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടികൂടിയ കാക്കൂര്‍ രമല്ലൂര്‍ സ്വദേശികളായ മഞ്ഞളാംകണ്ടി മീത്തല്‍ ഷംനാസ് (23), കുന്നുമ്മല്‍താഴം സനു കൃഷ്​ണ (18) എന്നിവരുടെ അറസ്​റ്റ്​ രേഖപ്പെടുത്തി താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് കാക്കൂരില്‍നിന്നാണ് ഇരുവരേയും കൊടുവള്ളി പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്യലിനുശേഷം ശനിയാഴ്ച വൈകീട്ട് ഇവരെ സംഭവം നടന്ന എളേറ്റില്‍ വട്ടോളിയിലെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു.
ബുധനാഴ്ച വൈകീട്ട് ആറരയോടെ എളേറ്റില്‍ ഇയ്യാട് റോഡിലായിരുന്നു സംഭവം.



ബൈക്കിലെത്തിയ മോഷ്​ടാക്കള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട് ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്ബര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി നടിക്കുകയും ഉടനെ ബൈക്ക് മുന്നോട്ടെടുക്കുകയുമായിരുന്നു. ഈ സമയം ബൈക്കില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന അലി അക്ബറിനെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്.

പരിക്കേറ്റ അലി അക്ബർ


റോഡില്‍ വീണ അലി അക്ബര്‍ എഴു​ന്നേറ്റ്​ ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിന്റെ പിന്നിലിരുന്നയാളുടെ മൊബൈല്‍ ഫോണ്‍ റോഡിലേക്ക് തെറിച്ചുവീണു. ഇത് നാട്ടുകാര്‍ കൊടുവള്ളി പൊലീസിന് കൈമാറി.തുടര്‍ന്നാണ്​ പ്രതികള്‍ പൊലീസ് പിടിയിലാവുന്നത്.

Previous Post Next Post
3/TECH/col-right