മടവൂർ : മടവൂർ എ യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനായി ആരംഭിച്ച 'കൂടെയുണ്ട് മടവൂർ എ യു പി സ്കൂൾ' പദ്ധതിയിലേക്ക് പ്രവാസി സുഹൃത്തുക്കൾ നൽകിയ രണ്ട് സ്മാർട്ട് ഫോണുകൾ മുഹമ്മദ് റോഷൻ സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസിന് കൈമാറി.
ചടങ്ങിൽ എസ് ആ ർ ജി കൺവീനർ വി.ഷക്കീല, സ്റ്റാഫ് സെക്രട്ടറി പി. യാസിഫ്, സ്കൂൾ നോഡൽ ഓഫീസർ കെ ടി ഷമീർ, പി വിജയകുമാർ, ലീഷാന, കെ ഫാറൂഖ് എന്നിവർ പങ്കെടുത്തു.
Tags:
EDUCATION