പൂനൂർ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വള്ളിയോത്ത് വാർഡ് മെമ്പറും കക്കാട്ടുമ്മൽ റസിഡൻ്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന എം.ഗംഗാധരൻ്റെ അകാല നിര്യാണത്തിൽ കക്കാട്ടുമ്മൽ റസിഡൻ്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനമേഖലകളിലെ അദ്ദേഹത്തിൻ്റെ സജീവ സാന്നിധ്യത്തെ യോഗം അനുസ്മരിച്ചു.പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ, നിസാർ.കെ, ഷാനവാസ് പൂനൂർ, സി.പി. സാജിദ്, എൻ.പി.ഷുക്കൂർ, ബൈജുകക്കാട്, അസ്ലം കക്കാട്, സലാം.കെ, രോഹിൻ രാജ്, സലീം.കെ എന്നിവർ സംസാരിച്ചു.
സെക്രട്ടറി സി.പി മൊയ്തീൻ സ്വാഗതവും ട്രഷറർകെ.മൂസ്സ നന്ദിയും പറഞ്ഞു.
0 Comments