കൊടുവള്ളി: യുഎഇ യിലേക്കുള്ള യാത്ര ക്കാരെ കാറ്റഗറിയായി വേർതിരിക്കുന്നത് ശരിയല്ലെന്നും അശാസ് ത്രീയപരമായ നിയമാവലികൾ യാത്രക്കാർക്ക് മേൽ അടിച്ചേൽപ്പിക്കരുത് എന്നും
പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി UAE അംബാസിഡറോട് ഇ-മെയിൽ മുഖാന്തിരം ആവശ്യപ്പെട്ടു.
UAEൽനിന്ന് വിസയോട് കൂടിമടങ്ങിയവരെ മാത്രം സ്വീകരിക്കുക,48 മണിക്കൂർ മുൻപ് എടുക്കുന്ന കോവിഡ് ടെസ്റ്റിന് പുറമെ യാത്രാ ആരംഭത്തിന്റെ 4 മണിക്കൂർ മുൻപ് Rapid PCR ടെസ്റ്റും നടത്തുക, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഏതു തരത്തിലാണ് യാത്രാനുമതി എന്ന് കൃത്യമായി പറയാതിരിക്കുക,Test പോസിറ്റീവായാൽ ടിക്കറ്റ് പണം മടക്കി ലഭിക്കുന്നതിനെ കുറിച്ച് പോലും വ്യക്തമാക്കാതിരിക്കുക എന്നിവെയെല്ലാം പ്രാസികൾക്ക് പ്രയാസമുണ്ടാക്കുന്നതാണ്.
8,42,856 പ്രവാസികളാണ് UAEൽ നിന്നും കോവിഡ്കാലത്ത് മാത്രം കേരളത്തിലേക്ക് മടങ്ങിയെത്തിയത്
പുതിയ വിസക്കാരും ,വിസിറ്റ് വിസക്കാരും വേറെയും വരും
ഇവരുടെ സാമൂഹ്യ സാമ്പത്തിക ,ജീവിത നിലവാരങ്ങൾ പരിഗണിച്ചുകൊണ്ട് ലളിതവും, അനുയോജ്യവുമായ രീതിയിലുള്ള യാത്രാസൗകര്യമാണ്
ഒരുക്കേണ്ടത് എന്ന്
യുഎഇ അംബാസിഡറോട് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൺലൈൻ മീറ്റിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ അബ്ബാസ് അധ്യക്ഷത വഹിക്കുകയും ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ അപ്പോളോ ഉദ്ഘാടനം ചെയ്യുകയും താജുദ്ദീൻ പുത്തൂർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .
Tags:
KODUVALLY