Trending

നിർദ്ധനരായ കുടുംബങ്ങൾക്ക് സൗജന്യമായി വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി.

താമരശ്ശേരി:ഇലക്ട്രിക്കൽ വയർമാൻ ആൻ്റ് സൂപ്പർ വൈസേഴ്സ് അസ്സോസിയേഷൻ ഓഫ് കേരള (സി.ഐ ടി യു ) താമരശ്ശേരി ഏരിയയിലെ കൊടുവള്ളി യൂണിറ്റും കെ എസ് ഇ ബി കൊടുവള്ളി സെക്ഷനും ചേർന്ന് വെളിച്ചം 2021 -ന്റെ ഭാഗമായിട്ട് കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലെ നിർദ്ധനരായ നാല് കുടുംബങ്ങൾക്ക് സൗജന്യമായി വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി.

വയറിംഗിന് വേണ്ട സാധനങ്ങൾ സൗജന്യമായി നൽകിയത് ലൈറ്റിനിംഗ് ക്ലബ് കൊടുവള്ളിയാണ്. സൗത്ത് കൊടുവള്ളി ആച്ചിപ്പൊയിൽ ബബിഷ് എന്നയാളുടെ വീടിന്റെ സ്വീച്ച് ഓൺ കർമ്മം വാർഡ് കൗൺസിലർ  ഇ.  ബാലൻ നിർവ്വഹിച്ചു. പരിപാടിയിൽ  കൊടുവള്ളി വൈദ്യുതി സെക്ഷൻ അസി: എൻജീനിയർ പുഷ്പൻ സ്വാഗതവും,ലൈറ്റിനിംഗ് ക്ലബിന്റെ പ്രസിഡന്റ്  മാക്സ് ഫൈസൽ അദ്ധ്യക്ഷതയും വഹിച്ചു.

യൂണിയൻ ജില്ലാ സെക്രട്ടറി.സുധീർ മുഖ്യാതിഥിയായിരുന്നു. യൂണിയൻ ഏരിയ സെക്രട്ടറി കെ.ജി.വിജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ഉമ്മർ, സത്യൻ എന്നിവർ ആശംസകൾ നേർന്നു.
Previous Post Next Post
3/TECH/col-right