അടിവാരം: വയനാട്ടിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവെ ചുരത്തിൽ തളർന്നു വീണ കൊടുവള്ളി സ്വദേശി മരണപ്പെട്ടു.കൊടുവള്ളി ചീക്കോത്ത് വേളാട്ട് പരേതനായ ഖാദറിൻ്റെ മകൻ അബൂബക്കർ (65) ആണ് മരണപ്പെട്ടത്.
ചുരത്തില്‍ യാത്രക്കിടെ തളര്‍ന്നുവീണ അബൂബക്കറിനെ അതു വഴിവന്ന യാത്രക്കാര്‍ കാണുകയും ഉടന്‍ വെെത്തിരി ഹോസ്പിറ്റലിലും പിന്നീട് മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.
എന്നാല്‍ മെഡിക്കൽ കോളേജ് വെച്ച് മരണപ്പെടുകയായിരുന്നു.
ഏറെക്കാലമായി വയനാട്ടില്‍ മലഞ്ചരക്ക് ശേഖരിച്ച് വിൽപ്പന നടത്തി വരികയായിരുന്നു.
മാതാവ്: പരേതയായ ആയിശ. ഭാര്യ: ഉമൈബാൻ. മക്കൾ: നിഷാന, നിലൂഫർ, നിദ, റഹൂഫ്, രഹന. മരുമക്കൾ: റാജിബ് അലി, ഫൈസൽ
Tags:
OBITUARY