Trending

ലഹരി മാഫിയയുടെ മുട്ടുവിറപ്പിച്ച് പ്രിൻസിപ്പൾ എസ്.ഐ.ശ്രീജേഷ്

താമരശ്ശേരി: മലയോര മേഖലയിൽ വർദ്ധിച്ചു വരുന്ന ലഹരി വിൽപ്പന മാഫിയ സംഘത്തിൻ്റെ മുട്ടുവിറപ്പിച്ച് ഇവർക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പോലീസ്. താമശ്ശേരി പ്രിൻസിപ്പൾ എസ്.ഐ ശ്രീജേഷിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം തന്നെ ആയിരക്കണക്കിന് പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുകയും വിൽപ്പനക്കാരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

പലയിടങ്ങളിൽ നിന്നായി കിലോ കണക്കിന് കഞ്ചാവും, വിദേശമദ്യവും, പിടികൂടി. കുന്നും മലയും താണ്ടി സാഹസികമായി എത്തിച്ചേർന്ന് വാറ്റു കേന്ദ്രങ്ങൾ തകർക്കുകയും, ആയിരക്കണക്കിന് ലിറ്റർ വാഷ് നശിപ്പിക്കുകയും ചെയ്തു. ലഹരി തേടി കൂട്ടം കൂടുന്ന സംഘങ്ങളുടെ ബൈക്കുകൾ കൂട്ടത്തോടെ പിടികൂടി. ലോക്ക് ഡൗൺ ലംഘിച്ച് കറങ്ങാൻ എത്തിയവരേയും വെറുതെ വിട്ടില്ല.

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിൽ വ്യാപകമായ തോതിൽ വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളുടെ വൽപ്പന വർദ്ധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന മദ്യം, കഞ്ചാവ്, പുകയില ഉൽപ്പന്നങ്ങൾ ,ന്യൂ ജൻ മയക്കുമരുന്നുകൾ എന്നിവ ഏജൻറുമാർ മുഖാന്തിരമാണ് വിൽപ്പന നടത്തുന്നത്.

ഇത്തരം ആളുകളെ കണ്ടത്തി പിടികൂടുന്നതിനായുള്ള പദ്ധതിയാണ് പോലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്.പോലീസിൻ്റെ ഈ ഉദ്ധ്യമത്തിന് പൊതുജനങ്ങളിൽ നിന്നും നല്ല രൂപത്തിലുള്ള സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആളുകൾ നൽകുന്ന രഹസ്യവിവരങ്ങളും പോലീസിന് ഏറെ സഹായ മാവുന്നുണ്ട്.

Previous Post Next Post
3/TECH/col-right