Trending

സ്മാർട്ടാകും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്:ഗുണഭോക്തൃ തെരഞ്ഞെടുപ്പും ഇനി ഓൺലൈനിലൂടെ.

എളേറ്റിൽ:കോവിഡ് 19 മഹാമാരിയുടെ കാലത്ത് എല്ലാം ഓൺലൈനിലൂടെ ആയപ്പോൾ ഗ്രാമ പഞ്ചായത്തിലൂടെ വിതരണംചെയ്യുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളും ഓൺലൈൻ വഴി സ്വീകരിച്ച് മറ്റു പഞ്ചായത്തുകൾക്ക് മാതൃകയാവുകയാണ് കിഴക്കോത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും.

ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള  ആളുകൾക്ക് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയുന്നതിനും അർഹതപ്പെട്ട പദ്ധതിയുടെ ഗുണഭോക്താവ് ആവുന്നതിനും ഇനി ഒറ്റ ക്ലിക്ക് മതി.
നിലവിൽ കൃഷിഭവനുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഓൺലൈൻ സംവിധാനത്തിലൂടെ തുടക്കമിടുന്നത്.

ഈ സംവിധാനം വിജയിക്കുന്ന പക്ഷം ഗ്രാമപഞ്ചായത്തിലെ മറ്റു പദ്ധതികളും ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റും. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പേപ്പർലെസ് ഗ്രാമപഞ്ചായത്തായി മാറ്റുന്നതിന് ആദ്യപടിയായാണ് വ്യക്തിഗത ആനുകൂല്യങ്ങൾക്ക്  ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത്.

ഓൺലൈൻ വഴി അപേക്ഷ നൽകാൻ പ്രയാസം അനുഭവിക്കുന്നവർക്ക് വാർഡ് മെമ്പർമാർ ഹെൽപ്പ് ഡസ്ക്കുകൾ സജ്ജീകരിക്കും. ഓൺലൈൻ അപേക്ഷ  നൽകാൻ പ്രയാസം അനുഭവിക്കുന്നവർക്ക് സഹായത്തിന് സജ്ജീകരിക്കുന്ന ഹെൽപ്പ് ഡെസ്ക് പതിനാലാം വാർഡിലെ നാളികേര കർഷകൻ ആയക്കോട്ടിൽ ചേക്കുവിനെ ചേർത്തിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട്  വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സാജിദ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി അഷ്റഫ്, മജീദ്, മുഹമ്മദലി കുളി രാവുങ്ങൽ എന്നിവർ പങ്കെടുത്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി മുജീബ് നന്ദിയും പറഞ്ഞു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കർഷകർക്ക് തെങ്ങിന് വളം ചേർക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ  ജൂൺ 30  വരെ  സമർപ്പിക്കാവുന്നതാണ്.
Previous Post Next Post
3/TECH/col-right