പൂനൂർ : ബാലുശ്ശേരി നിയോജക മണ്ഡലം ദളിത് ലീഗ് പ്രസിഡണ്ടും ഉണ്ണികുളം ഗ്രാമപഞ്ചായത്ത് (വാർഡ് 15 - വള്ളിയോത്ത്) മെമ്പറുമായ പൂനൂർ കക്കാട്ടുമ്മൽ ഇ.ഗംഗാധരൻ (56) നിര്യാതനായി.
ദളിത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം, മുസ്‌ലിം ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗം, താമരശ്ശേരി ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഡയരക്ടർ, കക്കാട്ടുമ്മൽ റസിഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പരേതനായ ഇളയിടത്ത് അരിയൻ കുട്ടിയുടെ മകനാണ്. ഭാര്യ: ഗീത. മക്കൾ: പ്രിയങ്ക,ദീപക്, ദിബിൻ.മരുമകൻ: സുധീർ നന്മണ്ട. സഹോദരങ്ങൾ:ബാബുരാജ് (പൂനൂർ പെട്രോൾ പമ്പ്), സുധാകരൻ, ശശീന്ദ്രൻ.
Tags:
POONOOR