പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജാഗ്രതാ സമിതി, സൈക്കോ സോഷ്യൽ സർവീസ്, എസ് പി സി എന്നിവയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. പി ജെ വിൻസൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.കോഴിക്കോട് ചൈൽഡ് ലൈൻ കോ ഓഡിനേറ്റർ മുഹമ്മദ് അഫ്സൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് നൽകി. എൻ അജിത് കുമാർ അദ്ധ്യക്ഷനായി.
ഹെഡ്മാസ്റ്റർ എ വി മുഹമ്മദ്, എസ് ഐ ടി സി സിറാജുദ്ദീൻ പന്നിക്കോട്ടൂർ, എസ് ആർ ജി കൺവീനർ അബ്ദുൾ സലീം, വിജയോത്സവം കൺവീനർ എ കെ എസ് നദീറ, സ്കൂൾ കൗൺസിലർ സിഷ ഫിലിപ്പ് എന്നിവർ സംസാരിച്ചു.
ജാഗ്രത സമിതി കൺവീനർ ഡോ. ബിന്ദു സി പി സ്വാഗതവും സി പി ഒ ജാഫർ സാദിഖ് എ പി നന്ദിയും പറഞ്ഞു.
Tags:
POONOOR