നരിക്കുനി:യുവരാഷ്ട്രീയ ജനത സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനി പഞ്ചായത്തിൽ മഹാമാരിയുടെ പ്രതിസന്ധിയിൽ പ്രയാസപ്പെട്ട കർഷകരിൽ നിന്ന് സ്വീകരിച്ച കപ്പ വീടുകളിൽ സൗജന്യ വിതരണോദ്ഘാടനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ യുവ രാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടി എ.പി. യൂസഫ് അലി, ചാരിറ്റി ട്രെസ്റ്റ് ഭാരവാഹികളായ ബഷീർ പി.സി, നൗഫൽ കെ.കെ, ഹിജാസ് ടി.പി എന്നിവർ പങ്കെടുത്തു.
Tags:
NARIKKUNI