Trending

ഡിവൈസ്ചലഞ്ചുമായി കുട്ടിപ്പോലീസുകാർ

പൂനൂർ: ഓൺലൈൻ പഠനസൗകര്യം ലഭ്യമാവാത്ത നിർധന വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി കുട്ടിപ്പോലീസും. പൂനൂർ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കുളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിന് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന "കൂടെയുണ്ട് കരുതലോടെ ഡിവൈസ് ചലഞ്ചി"ലേക്കാണ് വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് മൊബൈൽഫോണുകൾ കൈമാറിയത്.

ബാലുശ്ശേരി സി.ഐ.ശ്രീ രാജേഷ് മാറംഗലത്ത് പി.ടി.എപ്രസിഡൻറ് എൻ.അജിത്കുമാറിന് ഫോണുകൾകൈമാറി. പ്രിൻസിപ്പാൾ മഞ്ജുള യു ബി, ഹെഡ്മാസ്റ്റർ മുഹമ്മദ് എ.വി, ഡി.ഐ മുഹമ്മദ്ജംഷിദ് ഡബ്ലിയു ഡി ഐ സിനി, അജയൻ ടി.പി,സാദിഖ് കെ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സി.പി.ഒ ജാഫർ സാദിഖ് എ.പി സ്വാഗതവും കേഡറ്റ്‌ ഫാത്തിമ നൂഹജബിൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right