കുറുക്കനെ കെണിയില്‍ വീഴ്ത്താന്‍ കോഴിക്കൂടിന് മുകളില്‍ വച്ച വൈദ്യത കമ്പിയിൽ നിന്നും ഷോക്കോറ്റ് വീട്ടമ്മ മരിച്ചു.
കോഴിക്കോട് അന്നശ്ശേരി പിണക്കില്‍ ബാബുവിന്റെ ഭാര്യ പ്രേമ (61) യാണ് മരിച്ചത്.പോസ്റ്റോഫീസ് ആര്‍.ഡി ഏജന്റാണ്.
രാവിലെ കോഴിക്കൂട് തുറക്കാന്‍ എത്തിയപ്പോള്‍ വൈദ്യുതി കമ്പി വെച്ചതോര്‍മയില്ലാതെ തൊട്ടുപോകുകയായിരുന്നു.
ഭര്‍ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
വീട്ടില്‍ ഇവര്‍ മാത്രമെ താമസക്കാരായുള്ളൂ. കോഴികളുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
Tags:
OBITUARY