Trending

സ്മാർട്ട്ഫോൺ ചലഞ്ച് ഏറ്റെടുത്ത് നാട്ടുകാർ.

മടവൂർ: മടവൂർ എ യു പി സ്കൂളിൽ  ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്ക് സ്മാർട്ട്ഫോണുകൾ ഒരുക്കി  പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും  നാട്ടുകാരും. കൊവിഡ് കാലത്തെ ഓൺലൈൻ പഠനം വിദൂര സ്വപ്നമായ സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന  വിദ്യാർഥികൾക്കാണ്  സഹായങ്ങൾ അനുഗ്രഹമായത്.

 'കൂടെയുണ്ട് മടവൂർ എ യു പി സ്കൂൾ' പദ്ധതിയുടെ ഭാഗമായി ലഭിച്ച സ്മാർട്ട് ഫോണുകൾ സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസിന്റെ  അധ്യക്ഷതയിൽ ചേർന്ന   പരിപാടിയിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർക്ക്  കൈമാറി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ  സീനിയർ അസിസ്റ്റന്റ് കെ ടി ഫാത്തിമ, അബ്ദുൽ നാസർ, സ്റ്റാഫ് സെക്രട്ടറി പി യാസിഫ്, എസ് ആർ ജി കൺവീനർ വി ഷക്കീല, എം കെ നൗഷാദ്, മുഹമ്മദലി കെ കെ, എം ഷെറീന,   നോഡൽ ഓഫീസർ കെടി ഷമീർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right