എളേറ്റിൽ: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് കൈത്താങ്ങാവാൻ അധ്യാപകർ ഒരുമിച്ചപ്പോൾ ലഭിച്ചത് 5 സ്മാർട്ട് ഫോണുകൾ.
എളേറ്റിൽ ജി.എം.യു. പി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു ദൗത്യം അധ്യാപകർ ഏറ്റെടുത്തത്.കൂടാതെ ഒരു സ്മാർട്ട് ഫോൺ ജെ സി ഐ എളേറ്റിലും സ്കൂളിനു വേണ്ടി സംഭാവന ചെയ്തു.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻചാർജ് എൻ.കെ മുഹമ്മദ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി നസ്റിക്ക് ഫോണുകൾ കൈമാറി.
വാർഡ് മെമ്പർ സജിത,മുൻ ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷുക്കൂർ,സ്റ്റാഫ് സെക്രട്ടറി എൻ പി മുഹമ്മദ്,എസ്.ആർ.ജി കൺവീനർ എം.ടി അബ്ദുൽ സലീം, അധ്യാപകരായ കെ അബ്ദുൽ ലത്തീഫ്, എം.വി അനിൽകുമാർ, വി.കെ മുഹമ്മദലി, എം.സി.അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION