Trending

വിദ്യാഭ്യാസ അവകാശം ഉറപ്പ് വരുത്തണം : എം.എസ്.എഫ്.

താമരശ്ശേരി : വിദ്യാഭ്യാസ അവകാശം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട്  
കൊടുവള്ളി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു .

സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡണ്ട് റാഷിദ് കാരക്കാട് അദ്ധ്യക്ഷത വഹിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി റാഷിദ് സബാൻ , ഷഫീഖ് വാവാട് , ഹബീബ് ചുടലമുക്ക് സംബന്ധിച്ചു .

കേരളത്തിൻ്റെ പൊതു വിദ്യാഭ്യാസമേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് പകരം ഉത്തരവുകള്‍ ഇറക്കി പി.ടി.എ കമ്മറ്റികളും സന്നദ്ധ സംഘടനകളും സൗകര്യങ്ങള്‍ ഒരുക്കട്ടെ എന്ന നിലപാട് വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തേണ്ട സര്‍ക്കാറിന്റെ തികഞ്ഞ നിരുത്തരവാദ സമീപനമാണ്. ഭരണഘടനാപരമായി സൗജന്യ വിദ്യഭ്യാസം ലഭിക്കേണ്ട രാജ്യത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.

സ്റ്റുഡന്റസ് ഓറിയന്റഡ് പാക്കേജുകള്‍ പ്രഖ്യാപിച്ചും ഡിവൈസുകൾ നൽകിയും സമ്പൂര്‍ണ്ണ സൗജന്യ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം എന്ന ആവശ്യത്തിൽ ജില്ലയിലുടനീളം എ.ഇ.ഒ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനുള്ള എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം നടത്തിയത് .
Previous Post Next Post
3/TECH/col-right