Trending

എസ് വൈ എസ് സാന്ത്വനം തീരദേശത്തേക്ക് പ്രകൃതി വിഭവങ്ങൾ ശേഖരിച്ചു നൽകി.

എളേറ്റിൽ :എസ്‌ വൈ എസ് കിഴക്കോത്ത് സർക്കിൾ സാന്ത്വനത്തിന് കീഴിൽ കൊയിലാണ്ടി പാറപ്പള്ളി തീരദേശ ഭാഗത്തേക്ക് പ്രകൃതിവിഭവങ്ങൾ ശേഖരിച്ചു നൽകി.കിഴക്കോത്ത് സർക്കിളിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ചക്ക, കപ്പ ,വാഴക്കുല, മാങ്ങ,തേങ്ങ,മുതലായ മൂന്ന് ടണ്ണോളം  വിഭവങ്ങളാണ് ശേഖരിച്ചു നൽകിയത് .ട്രോളിങ് നിരോധനം,ലോക്ക് ഡൗൺ , മൂലം പ്രയാസമനുഭവിക്കുന്ന  തീരദേശത്തുകാർക്ക് വലിയ ആശ്വാസമായിത്തീർന്നു പ്രസ്തുത പരിപാടി.

എസ്‌ വൈ എസ് കിഴക്കോത്ത് സർക്കിൾ പ്രസിഡണ്ട് ഇ കെ സഅദുദ്ദീൻ  സഖാഫിയുടെ അധ്യക്ഷതയിൽ കിഴക്കോത്ത്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വികെ അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ്  കർമ്മം നിർവഹിച്ചു. എസ് വൈ  എസ് ജില്ലാ സെക്രട്ടറി പി  വി അഹമ്മദ് കബീർ,കേരള മുസ്ലിം ജമാഅത്ത് പുനൂർ സോൺ സെക്രട്ടറി അബ്ദുസ്സലാം ബുസ്താനി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റുകളിൽ നിന്ന് വിഭവങ്ങൾ സ്വീകരിച്ചത്. കെ കെ ജാബിർ , കെ കെ സജീർ , മുഹമ്മദ് ചോല, റഈസ് കാഞ്ഞിരമുക്ക് എന്നിവർ സംസാരിച്ചു.

എസ് വൈ എസ് കൊയിലാണ്ടി സോൺ പ്രസിഡണ്ട് അബ്ദുൽകരീം നിസാമി,മൻസൂർ ഇർഷാദ് കൊല്ലം , ഷംസീർ അമാനി തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി കൊല്ലം കടപ്പുറത്ത് വിഭവങ്ങൾ സ്വീകരിച്ചു.
Previous Post Next Post
3/TECH/col-right