Trending

ഭയം കോവിഡിനെയല്ല: പോലീസിനെ മാത്രം!!രണ്ടു ദിവസത്തെ നിയന്ത്രണം കഴിഞ്ഞപ്പോൾ ആളുകൾ കൂട്ടത്തോടെ റോഡിൽ.

താമരശ്ശേരി: രണ്ടു ദിവസത്തെ വാരാന്ത്യ നിയന്ത്രണം കഴിഞ്ഞപ്പോൾ ആളുകളും, വാഹനങ്ങളും കൂട്ടത്തോടെ റോഡിൽ. കഴിഞ്ഞ ദിവസങ്ങളിൽ പോലീസിനെ ഭയന്ന് പുറത്തിറങ്ങാതിരുന്നവർ തിങ്കളാഴ്ച കൂട്ടത്തോടെ പുറത്തിറങ്ങി.

ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണായ താമരശ്ശേരി പഞ്ചായത്ത് പരിതിയിൽ പോലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ക്രിട്ടിക്കൽ സോണിൽ നിയന്ത്രണമുള്ളതിനാൽ അവശ്യ സേവനങ്ങളല്ലാത്ത കടകൾ മാത്രം താമരശ്ശേരിയിൽ അടഞ്ഞുകിടന്നു, എങ്കിലും റോഡിൽ വാഹനത്തിരക്കിന് യാതൊരു കുറവുമുണ്ടായിരുന്നില്ല.

കനത്ത മഴ കാരണം റോഡിൽ പോലീസ് പരിശോധന കുറഞ്ഞതും, ആളുകൾ മുതലെടുത്തു. ഇതും കൂട്ടത്തോടെ ഇറങ്ങാൻ ഇടയായി. പട്ടണത്തിലെ ഇനത്തെ ഇന്നത്തെ കാഴ്ചയിൽ വ്യക്തമാവുന്ന ഒരു കാര്യം ആളുകൾക്ക് ഭയം കോവിഡിനെയല്ല, പോലീസിനെ മാത്രമാണ് എന്നതാണ്.
Previous Post Next Post
3/TECH/col-right