എളേറ്റിൽ:കാഞ്ഞിരമുക്ക് ജുമാ മസ്ജിദിനു സമീപം റോഡിലേക്ക് മുറിഞ്ഞു വീഴാറായ മരക്കൊമ്പ് ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്ന് മുറിച്ചു നീക്കി.
ഇന്നലെ രാത്രി 11മണിയോടെ മരക്കൊമ്പ് ഒടിഞ്ഞു പള്ളിയിലേക്കും, തൊട്ടടുത്ത കടയിലേക്കുമുള്ള സർവീസ് ലൈനിൽ തങ്ങി നിൽക്കുകയായിരുന്നു.
കൊടുവള്ളി KSEB സെക്ഷൻ ഓഫിസിൽ നിന്നും ജീവനക്കാരെത്തി സർവീസ് ലൈൻ അഴിച്ചു മാറ്റിയ ശേഷമാണ് മരക്കൊമ്പ് മുറിച്ചു നീക്കിയത്.നരിക്കുനി ഫയർ സ്റ്റേഷനിലെ ഗ്രേഡ് ASTO മനോജ്.എം.സി,ഫയർമാൻമാരായ ജിനീഷ്, സിജിത്ത്, ജിനേഷ്,ഹോം ഗാർഡ് രത്നരാജൻ, ചന്ദ്രൻ, അനൂപ് എന്നിവർക്കൊപ്പം നാട്ടുകാരായ സലാം മാസ്റ്റർ, നാസർ മഞ്ഞളാംപൊയിൽ, അഷ്‌ഹർ എളേറ്റിൽ, ഷഹനാസ് എന്നിവർ ചേർന്നാണ് മരക്കൊമ്പ് മുറിച്ചു മാറ്റിയത്.
Tags:
ELETTIL NEWS