Trending

കത്തറമ്മൽ വൻമരം കടപുടകി വീണു:വൈറലായി യുവാവിന്റെ ശബ്ദരേഖ.

കത്തറമ്മൽ: ഇന്നലെ ശക്തമായ കാറ്റിൽ കത്തറമ്മൽ അങ്ങാടിയുടെ പരിസരത്ത് മദ്രസക്ക് സമീപം വലിയ മരക്കൊമ്പ് ഒടിഞ്ഞു വീണു. സമീപത്തെ ഓട്ടോ സ്റ്റാന്റിലുണ്ടായിരുന്ന യുവാക്കളാണ് ഗതാഗത തടസ്സം നീക്കിയത്.

ഇതിനിടയിലാണ് മരം വീണ ഫോട്ടോ സഹിതം യുവാവ് വാട്സാപിലൂടെ വോയ്സ് മെസേജ് നൽകിയത്. ഏഴ് സെക്കന്റ് ദൈർഘ്യമുള്ള സന്ദേശത്തിന്റെ ഉള്ളടക്കം ഇതായിരുന്നു
"കത്തറമ്മൽ വൻമരം കടപുഴകി വീണു".

എന്നാൽ യുവാവിന്റെ നാക്കുപിഴ വാട്സാപ് വഴി ജില്ലയും കടന്ന് വിദേശ രാജ്യങ്ങളിലടക്കം വൈറലാവുകയായിരുന്നു. വോയ്സിന്റെ ഉടമ ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു പലർക്കും.

നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ ശബ്ദ സന്ദേശത്തിന്റെ ഉടമയായ കരണിക്കല്ലിൽ അബ്ദുൽ ഖാദറിനെ നാട്ടുകാർ തിരിച്ചറിഞ്ഞു. എന്നാൽ മറുപടിയായി പലരും തിരിച്ചയച്ച വോയ്സുകളും ചിരി പടർത്തുന്നതായി മാറി.
Previous Post Next Post
3/TECH/col-right