ജിദ്ദ : സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ,റി എൻട്രി, വിസിറ്റ് വിസ കാലാവധികൾ ജൂലൈ 31 വരെ നീട്ടി നൽകുന്ന പ്രക്രിയ ആരംഭിച്ചതായി ജവാസാത്ത് അറിയിച്ചു.
ജവാസാത്തിനെ നേരിട്ട് സമീപിക്കാതെ തന്നെ വിദേശികളുടെ ഇഖാമ, വിസാ കാലാവധികൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുകയാണു ചെയ്യുക.നേരത്തെ ജൂൺ ആദ്യ വാരം വരെ പുതുക്കി നൽകുമെന്നായിരുന്നു അറിയിച്ചതെങ്കിൽ ഇപ്പോൾ ജൂലൈ 31 വരെ പുതുക്കി നൽകുമെന്ന വാർത്ത പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
തങ്ങളുടെ റി എൻട്രി വിസ കാലാവധി പുതുക്കിയിട്ടുണ്ടോ എന്നറിയാൻ നാട്ടിലുള്ള പ്രവാസികൾക്ക് https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.
ഇഖാമ കാലാവധി പരിശോധിക്കുന്നതിനു സൗദിയിലുള്ളവരുടെ അബ്ഷിർ വഴി സാധിക്കും.
ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ജവാസാത്തിന്റെ നടപടി വലിയ ആശ്വാസം പകരും.
Tags:
INTERNATIONAL