Trending

മരണം : പൂളപ്പൊയിൽ അബ്ദുറഹിമാൻ കുട്ടി എന്ന പി ഉസ്മാൻ മാസ്റ്റർ (87)

എളേറ്റിൽ :പൗരപ്രമുഖനും മുതിർന്ന അധ്യാപകനുമായ പൂളപ്പൊയിൽ അബ്ദുറഹിമാൻ കുട്ടി എന്ന പി ഉസ്മാൻ മാസ്റ്റർ (87) നിര്യാതനായി. എളേറ്റിൽ എംജെ ഹയർസെക്കന്ററി സ്കൂൾ,വാദിഹുസ്ന ചാരിറ്റബിൾ ട്രസ്റ്റ്‌ എന്നിവയുടെ ഭാരവാഹിയായിരുന്നു.

ഭാര്യ: ഖദീജ ചെറുകര. മക്കൾ:മറിയം നസീറ, ഫൈസൽ എളേറ്റിൽ (AMUP സ്കൂൾ വലിയ പറമ്പ)മുഹമ്മദ്‌ സിദ്ദിഖ്, (MJ ഹയർ സെക്കന്ററി സ്കൂൾ എളേറ്റിൽ ),മുഹമ്മദ്‌ ഉനൈസ് (KSRTC താമരശ്ശേരി). മരുമക്കൾ: അഹമ്മദ് കുട്ടി മാസ്റ്റർ പന്നൂർ,ഫൗസിയ പറക്കുന്ന്, ഷമീമ AMLPS അമ്പായത്തോട്, സിഗ്മ KSFE നരിക്കുനി.

സഹോദരങ്ങൾ: മരക്കാർ മാസ്റ്റർ, മുഹമ്മദ്‌ ഹാജി, അബൂബക്കർ മാസ്റ്റർ പാത്തുമ്മ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ പരേതരായ കുഞ്ഞിരായിൻ ഹാജി, ഉസൈൻ ഹാജി.

കോവിഡ് പ്രോട്ടോകോൾ അടിസ്ഥാനത്തിൽ വീട്ടിലോ പള്ളിയിലോ മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കുന്നതല്ല - ഓരോരുത്തരും അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുക പ്രത്യേകം ദുആ ചെയ്യുക. വീട് കുറഞ്ഞ ദിവസങ്ങളിലേക്ക് ക്വാറൻ്റയിൻ ആയതിനാൽ എല്ലാവരും തുടർ ദിവസങ്ങളിലും സഹകരിക്കുക. ഖബറടക്കം പന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Previous Post Next Post
3/TECH/col-right