Trending

മദ്രസ പ്രവേശനോദ്ഘാടനം ഓൺലൈൻ ക്രമീകരണത്തോടെ നടത്തി

മാണിക്കാറമ്പിൽ മഹല്ല്‌ ജമാത്തു കമ്മിറ്റി കാഞ്ഞിരമുക്കിന്റെ   കീഴിൽ പ്രവർത്തിക്കുന്ന  ഹിദായത്തുസ്സിബിയാൻ  മദ്രസ്സയുടെ  ഈ വർഷത്തെ ക്ളാസുകൾ ആരംഭിക്കുന്നതിന്റെ   പ്രവേശനോദ്ടഘാനം ഓൺലൈൻ ക്രമീകരണത്തോടെ  നടത്തി.

പ്രസിഡണ്ട്  മൊയ്‌ദീൻ കോയ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  സദർ മുഅല്ലിം  ഉമർ ലത്തീഫി ഉൽഘടനം നിർവഹിച്ചു.PTA വൈസ് പ്രസിഡന്റ് പി കെ റസാഖ് , പള്ളിക്കമ്മിറ്റി  ജോയിന്റ് സെക്രട്ടറി, പി കെ ഹംസ മാസ്റ്റർ.  കെ  കെ ഷാഹിദ് മാസ്റ്റർ  പി സി അഹമ്മദ്‌ കുട്ടി (ആഷിയാന) മദ്രസ്സ  അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.

കഴിഞ്ഞ വർഷം  വിവിധ ക്ലാസ്സുകളിൽ നിന്നും  സ്തുത്യർഹമായ വിജയം  കൈവരിച്ച കുട്ടികളുടെ  പേരുകൾ  മൊയ്‌ദീൻ കോയ മാസ്റ്റർ  അനൗൺസ്  ചെയ്തു.വിജയികൾക്കുള്ള  സമ്മാനങ്ങൾ  വീട്ടിൽ എത്തിച്ചു കൊടുക്കുമെന്ന് സെക്രട്ടറി കെ  സമദ് ഹാജി അറിയിച്ചു .മീറ്റിംഗിലൂടെ കുട്ടികളുടെ ക്‌ളാസ്സുകൾ രാവിലെ ആറുമണിക്കായിരിക്കും തുടങ്ങുക.

രക്ഷിതാക്കൾ  കഴിയുന്നതും കുട്ടികളുടെ ഓൺലൈൻ ക്‌ളാസ്സിനു മേൽനോട്ടം വഹിക്കണമെന്നും,  കോവിഡിന്റെ ഭീകരത കുട്ടികളെ പറഞ്ഞു മനസ്സിലാക്കണമെന്നും, സദർ മുഅല്ലിം ഒമർ ലത്തീഫിയും, മൊയ്‌ദീൻ കോയ മാസ്റ്ററും ഓർമപ്പെടുത്തി.തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ മീറ്റിംഗ്  രക്ഷിതാക്കളുടെയും  കുട്ടികളുടെയും ഓൺലൈൻ സഹകരണത്തോടെ  വിജയകരമായി അവസാനിച്ചു.
Previous Post Next Post
3/TECH/col-right