DYFI കോവിഡ് പ്രതിരോധ സേന മൂർഖൻകുണ്ട് പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.കൊടുവള്ളി മണ്ഡലം മുൻ MLA കാരാട്ട് റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രതിസന്ധിയിൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് പുസ്തകം വിതരണം ചെയ്തത്..
പരിപാടിയിൽ വാർഡ് മെമ്പർ ചന്ദ്രൻ, DYFI യൂണിറ്റ് സെക്രട്ടറി പ്രജീഷ് കോവിഡ് പ്രതിരോധ സേന കൺവീനർ അരുൺജിത്ത്, അഷ്റഫ് RK മറ്റ് പ്രതിരോധ പ്രവർത്തകർ പങ്കെടുത്തു.
കോവിഡ് പ്രതിരോധ സേന കുറച്ച് നാളുകളായി പ്രദേശത്ത് കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് ഭക്ഷണമായും, ഭക്ഷ്യ കിറ്റുകളായും, രോഗികൾക്ക് പാൽ,കഞ്ഞി,മരുന്ന് എന്നിവ എത്തിച്ച് കൊടുക്കുകയും രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കാനും ടെസ്റ്റ് ചെയ്യാനും മറ്റും രണ്ട് വാഹനങ്ങളുടെ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് നെഗറ്റീവ് ആയ വീടുകൾ അണുനശീകരണം നടത്തികൊടുക്കുകയും ചെയ്യുന്നു. കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആർക്കും ഇവരെ സമീപിക്കാം.
Tags:
ELETTIL NEWS