Trending

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് എസ്.പി.സി കേഡറ്റുകൾ.

ഒരു വയറൂട്ടാം വിശപ്പകറ്റാം പദ്ധതിയുടെ ഭാഗമായി എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.  കിഴക്കോത്ത്, നരിക്കുനി ഗ്രാമപഞ്ചായത്തുകളിലെ ലോക് ഡൗൺ കാരണം ദുരിതമനുഭവിക്കുന്ന 250 കുടുംബങ്ങൾക്കാണ്   കിറ്റ് വീട്ടിൽ എത്തിച്ചു നൽകിയത്.

വിളകൾക്ക് വില കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകരിൽ നിന്ന് മാന്യമായ വിലക്ക് വിളകൾ കേഡറ്റുകൾ ശേഖരിച്ചത് കർഷകർക്കും ആശ്വാസമായി . പരിപാടിയുടെ ഉദ്‌ഘാടനം കിഴക്കോത്ത്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി നസ്‌റി നിർവ ഹിച്ചു .കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ ടി ദാമോദരൻ അധ്യക്ഷനായിരുന്നു .

സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.എ വഹീദ, കെ.കെ അജിത്, പി. ഷഫീഖ് , കെ. കെ റഫീഖ്  ,ഷഫീഖ് കത്തറമ്മൽ,  ഷാനവാസ് പുല്ലടി, ആർ.കെ ഫസലുൽ ബാരി ,കേഡറ്റുകളായ യാസിർ ,സിനാൻ ,നിഹാൽ പി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right