ജൂൺ 1, അധ്യയന വർഷാരംഭത്തിന്റ ഭാഗമായി കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി 'Bienvenu 2k21' എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹെൽത്ത്‌കെയർ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി സി. കെ. എ ഷമീർ ബാവയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്കൂൾ ചെയർമാൻ ബാബു കുടുക്കിൽ ഉദ്ഘാടനം ചെയ്തു.
അധ്യാപകരും ഇതര സ്റ്റാഫ് അംഗങ്ങളും സംഘടനാ പ്രതിനിധികളും രക്ഷിതാക്കളും ആശംസകൾ നേർന്നു. അലങ്കാരിച്ചൊരുക്കിയ ഫ്രെയിമിൽ പുത്തൻ യൂണിഫോം അണിഞ്ഞ് വന്ന വിദ്യാർഥികൾ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു.
കാരുണ്യതീരം പ്രിൻസിപ്പൽ ലുംതാസ് സി. കെ സ്വാഗതവും ഹെൽത്ത്‌കെയർ ഫൌണ്ടേഷൻ കോർഡിനേറ്റർ മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു.