എരവന്നൂർ എ.എം.എൽ.പി സ്കൂൾ പ്രവേശനോത്സവം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സമുചിതമായി ആഘോഷിച്ചു.പി ടി എ പ്രസിഡന്റ് അബൂബക്കർ പാറന്നൂരിന്റെ അധ്യക്ഷതയിൽ കൊടുവള്ളി MLA ഡോ: എം.കെ.മുനീർ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ഫാത്തിമ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കൊടുവള്ളി BRC ബി.പി.സി - വി എം മെഹറലി, സ്കൂൾ മാനേജർ ടി.കുഞ്ഞിമാഹിൻ , സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ്, SRG കൺവീനർ കെ.ഹസീന എന്നിവർ ആശംസകൾ നേർന്നു.
നാമിയ.വി.പി, ഹിന നഷ്‌വ എന്നിവർ പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ നാസിർ തെക്കെ വളപ്പിൽ സ്വാഗതവും ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Tags:
EDUCATION