മടവൂർ: മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കും വ്യാപാരികൾക്കും അതിഥി തൊഴിലാളികളുടെ റൂം ഉടമകൾക്കുമായി കോവിഡ് പരിശോധന നടത്തി. മടവൂർ സ്കൂളിൽ വെച്ച് നടന്ന പരിശോധനയിൽ 150ൽ അധികം ആളുകൾ പരിശോധനക്കായി എത്തി.ആന്റിജൻ, ആർ. ടി. പി. സി. ആർ ടെസ്റ്റുകൾ ആണ് നടത്തിയത്.
ക്യാമ്പിൽ വെച്ച് അതിഥി തൊഴിലാളികൾക്കായി മലേറിയ പരിശോധനയും നടത്തി. ക്യാമ്പിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സതീഷ്കുമാർ, ഹബീബ്, ബിജു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത്, ആരോഗ്യ സാറ്റന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷകീല ബഷീർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ് എന്നിവർ സന്ദർശിച്ചു.
Tags:
MADAVOOR