Trending

എസ്റ്റേറ്റ്മുക്കിലെ ഷോറൂമിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി രണ്ട് കൗമാരക്കാർ പിടിയിൽ.

പൂനൂർ:എസ്റ്റേറ്റ്മുക്കിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി നാടുചുറ്റാനിറങ്ങിയ രണ്ട് കൗമാരക്കാർ പിടിയിൽ. നരിക്കുനി സ്വദേശികളായ പതിനേഴ് വയസ്സുകാരാണ് പിടിയിലായത്. അഞ്ച് ദിവസം മുമ്പാണ് ബാലുശ്ശേരി എസ്റ്റേറ്റ്മുക്കിലെ ഷോറൂമില്‍ നിന്നും മൂന്ന് ബൈക്കുകൾ മോഷണം പോയത്.

കടയുടമ നൽകിയ പരാതിയിൽ ബാലുശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളിൽ രണ്ട് പേർ പിടിയിലായത്. പ്രായപൂർത്തിയാകാത്ത മറ്റൊ രു പ്രതിയെ കൂടി കിട്ടാനുണ്ട്. കൊടുവള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികൾ ഷോറൂമിലെത്തിയത്. ഈ വണ്ടി അവിടെ ഉപേക്ഷിച്ച ശേഷം മൂന്ന് ബൈക്കുകളുമായി കടന്ന് കളയുകയായിരുന്നു. നാട് ചുറ്റാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചത്.

ബൈക്കുകളുടെ നമ്പർ പ്ലേറ്റ് തുടർച്ചയായി മാറ്റിയും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഊടുവഴികളിലൂടെയുമായിരുന്നു യാത്ര. സംഘത്തിലെ മൂന്നാമത്തേയാൾ ജില്ല വിട്ടതായാണ് വിവരം. ബൈക്കുകൾ മൂന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Previous Post Next Post
3/TECH/col-right