Trending

കോവിഡ്‌ കാല സമ്മർദ്ദങ്ങൾക്ക്‌ ആശ്വാസമായി മടവൂർ ഗ്രാമ പഞ്ചായത്ത്‌ ഗൃഹോത്സവം നടത്തുന്നു.

കോവിഡ്‌ തീർത്ത സാമൂഹിക അകലം മാനസിക പിരിമുറുക്കങ്ങൾ വർദ്ധിക്കാൻ കാരണമായിരിക്കുകയാണ്‌.ഇത്‌ ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌ വിദ്യാർത്ഥികൾക്കാണ്‌.കളിക്കൂട്ടുകാരോ പള്ളിക്കൂടങ്ങളോ ഇല്ലാത്ത കോവിഡ്‌ കാലത്ത്‌ കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനായി മടവൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗൃഹോത്സവം'21 എന്ന പേരിൽ ഓൺലൈൻ കാലോത്സവം സംഘടിപ്പിക്കുന്നു.

കഥ,കവിത,അഭിനയ ഗാനം,നാടൻ പാട്ട്‌,ലളിത ഗാനം,മാപ്പിളപ്പാട്ട്‌ തുടങ്ങിയ ഇനങ്ങളിലായാണ്‌ പരിപാടികൾ.പ്രി പ്രൈമറി,എൽ.പി,യു.പി,ഹൈസ്കൂൾ &ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്‌ പങ്കെടുക്കാം.ഓരോ തലത്തിലും പങ്കെടുക്കേണ്ടവർ അതത്‌ വിഭാഗത്തിലെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ലിങ്ക്‌ വഴിയോ ക്യു.ആർ കോഡ്‌ വഴിയോ പ്രവേശിച്ച്‌ നിർദ്ദേശങ്ങൾക്കനുസരിച്ച്‌ പരിപടികൾ അവതരിപ്പിക്കണം.

ഗ്രൂപ്പ്‌ രജിസ്ട്രേഷന്റെ ഉദ്ഘാടനം മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രാഘവൻ അടുക്കത്ത്‌ നിർവ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ഷക്കീല ബഷീർ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഫാത്തിമ മുഹമ്മദ്‌,പി.കെ.ഇ ചന്ദ്രൻ,ജുറൈജ്‌.കെ,ഫെബിന അബ്ദുൽ അസീസ്‌,ബാബു, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ആബിദ,എ.പി.നാസർ മാസ്റ്റർ,വി.സി.റിയാസ്‌ ഖാൻ,റാഫി ചെരച്ചോറ,,വി.സലാം മാസ്റ്റർ,ഫൈസൽ മാസ്റ്റർ,അനീസ്‌ മടവൂർ,ഷാഹുൽ മടവൂർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right