Trending

എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവരെ അനുമോദിച്ചു.

എളേറ്റിൽ : നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ എം.ജെ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു . 135 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 85 പേർ യോഗ്യത നേടി . അതിൽ നിന്നും 15 പേർ സ്കോളർഷിപ്പിന് അർഹരാവുകയും 2 പേർ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു .
പി.ടി.എ. പ്രസിഡന്റ് എം എ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ച അനുമോദന യോഗം ഡയറ്റ് കേഴിക്കോട് സീനിയർ ലക്ചറർ യു കെ അബ്ദുന്നാസർ  ഉദ്ഘാടനം ചെയ്തു . മാനേജർ പി പി ഹബീബു റഹ്മാൻ മുഖ്യാതിഥിയായിരുന്നു .
എം മുഹമ്മദലി , എ നിഷ , ജെ മിനി , താജുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു . ഹെഡ്മിസ്ട്രസ് എൻ എ വഹീദ സ്വാഗതവും എൻ.എം.എം.എസ് കോഡിനേറ്റർ ഇ കെ സാബിറ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right