Trending

ഹോമിയോ മരുന്ന് വിതരണത്തിനുള്ള ഡബ്ബകൾ ലഭ്യമാക്കി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഹോമിയോ  പ്രതിരോധ മരുന്നു വിതരണത്തിനുള്ള ഡബ്ബകൾ സൗജന്യമായി നൽകി കനിവ് കാവിലുമ്മാരം മാതൃകയായി.

കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെയും, കിഴക്കോത്ത്  ഗവ.ഹോമിയോ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ  കിഴക്കോത്ത് പഞ്ചായത്ത് 12-ാം വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ  ഔഷധങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഡബ്ബകൾ
കനിവ് പ്രവാസി സംഘടനയുടെ മുഖ്യ രക്ഷാധികാരി വേറക്കുന്നുമ്മൽ അഷറഫിൽ നിന്നും ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ ഏറ്റുവാങ്ങി.


കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നു വിതരണത്തിന് തുടക്കമായി.

കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെയും, കിഴക്കോത്ത് ഗവ.ഹോമിയോ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ കിഴക്കോത്ത് പഞ്ചായത്ത് 12-ാം വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ ഔഷധങ്ങൾ വിതരണം ചെയ്യുന്നു.
 
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആർ.ആർ.ടി വളണ്ടിയർമാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരുംദിവസങ്ങളിൽ ഇത് വീടുകളിൽ എത്തിക്കും. വാർഡുകളിലേക്കുള്ള മരുന്നുകൾ ഗ്രാമപഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ RRT മെമ്പർ മാർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
Previous Post Next Post
3/TECH/col-right