Trending

ചട്ടം ലംഘിച്ച് വിവാഹ പാർട്ടി; കേസെടുത്തു

കോവിഡ് ചട്ടം ലംഘിച്ചു അമ്പതിലധികം പേരെ പങ്കെടുപ്പിച്ചു വിവാഹ പാർട്ടി നടത്തിയ ആയഞ്ചേരി, ചേരണ്ടത്തൂർ സ്വദേശികൾക്കെതിരെ  കേസെടുത്തു. പാർട്ടിക്കായി ഒരുക്കിയ കസേര, പന്തലുൾപ്പെടെയുള്ള വാടക സാമഗ്രികൾ പോലീസ് കസ്റ്റഡിയിലെടുത്തു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ജാഗ്രത നിർദ്ദേശങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം വെച്ചു പുലർത്തുന്നത് തീർത്തും ആശ്വാസ്യമല്ല. രോഗവ്യാപനം പിടിച്ചുകെട്ടാൻ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ഈ നാടും നഗരവും അക്ഷീണം പ്രായത്നിക്കുമ്പോഴാണ് ചിലരുടെയെങ്കിലും ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ മൂലം പരിശ്രമം ഫലം കാണാതെ പോവുന്നത്. 

ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കും പരാതിപ്പെടാം. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന 'നമ്മുടെ കോഴിക്കോട്' മൊബൈൽ ആപ്ലിക്കേഷൻ SOS ബട്ടനിലെ 'റിപ്പോർട്ട് ആൻ ഇഷ്യു' സേവനം ഉപയോഗപ്പെടുത്തി ഫോട്ടോ / വീഡിയോ സഹിതം പരാതികൾ സമർപ്പിക്കാം. 

പരാതികൾ അയക്കുമ്പോൾ ഫോട്ടോ സഹിതം അയക്കാനും സ്ഥലം വ്യക്തമായി നൽകാനും പ്രത്യേകം ശ്രദ്ധിക്കണം.

പരാതിക്കാരന്റെ പേര്, വിവരങ്ങൾ വെളിപ്പെടുത്താതെ പൂർണ്ണമായ രഹസ്യ സ്വഭാവം നിലനിർത്തി കൊണ്ട് തന്നെയാണ് പരാതികൾ കൈകാര്യം ചെയ്യുക. 

അയക്കുന്ന പരാതികൾ കലക്ടർ നേരിട്ട് പരിശോധിച്ചു പോലീസ് മേധാവികൾക്ക് കൈമാറും. തുടർന്ന് പോലീസ് സേനയുടെ നേതൃത്വത്തിൽ കണ്ടെത്തി, അവയ്ക്കെതിരെ നടപടി സ്വീകരിക്കും.

ഉടൻ ഡൗൺലോഡ് ചെയ്യാം. 

വരും ദിവസങ്ങളിൽ നാം കൂടുതൽ ജാഗ്രതയോടെ നിലകൊള്ളണം. കൊറോണ അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ അനാസ്ഥ മൂലം നഷ്ടം വരുത്തി വെക്കാൻ ഇടം കൊടുക്കരുത്. ജാഗ്രത നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കൂ. സുരക്ഷിതരായിരിക്കൂ.
Previous Post Next Post
3/TECH/col-right