ദുബായ്: ഇന്ത്യയില്‍ നിന്ന് നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യു.എ.ഇ. അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ മാസം പതിനാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് നീട്ടിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഇത് ബാധകമാണ്.
മറ്റ് രാജ്യങ്ങള്‍ വഴി യു.എ.ഇയില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് പുറത്ത് രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. ഇതോടെ ഇപ്പോള്‍ കേരളത്തില്‍ അവധിയിലുള്ള പ്രവാസികളുടെ യു.എ.ഇയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളാനാണ് സാധ്യത. ഗള്‍ഫിലേക്ക് കടക്കുക എന്ന ഉദ്ദേശത്തോടെ വരുന്നവരെ സ്വീകരിക്കില്ല എന്ന് നേപ്പാള്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്ക, ബഹ്റൈന്‍, അര്‍മേനിയ എന്നീ രാജ്യങ്ങള്‍ വഴി യു.എ.ഇയിലേക്ക് കടക്കാന്‍ പ്രവാസികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. സൗദി, ഒമാന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments