മസ്കത്ത്: കൊവിഡ് വ്യാപനത്തെ തുടർന്ന്
ഇന്ത്യയടക്കം പതിനാലു രാഷ്ട്രങ്ങളിൽ നിന്നുള്ളവരുടെ യാത്ര വിലക്ക് നീട്ടിയതായി ഒമാൻ സുപ്രീം കമ്മിറ്റി.
ഇന്ത്യ, പാകിസ്ഥാൻ, യു.കെ, ലെബനൻ, ഈജിപ്ത്,ഫിലിപ്പെൻസ് തുടങ്ങിയ പതിനാലു രാഷ്ട്രങ്ങളിൽ
നിന്നുള്ളവർക്കാണ് വിലക്ക് നീട്ടിയത്.
ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ വിലക്ക് തുടരുമെന്നാണ് പറയുന്നത്.
നിലവിൽ ഒമാനിലേക്ക് വിലക്കുള്ള രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ചവർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഒമാനിലക്ക് യാത്ര ചെയ്യാനിരിക്കുന്ന മലയാളികൾക്ക് അടക്കം വലിയ
തിരിച്ചടിയാണ് നിലവിലെ ഒമാൻ സർക്കാരിന്റെ തീരുമാനം.
Tags:
INTERNATIONAL