Trending

മടവൂർ പഞ്ചായത്തിലും കോവിഡ് വ്യാപനം വർധിക്കുന്നു:പ്രതിരോധ പ്രവർത്തനം ഊർജിത മാക്കുന്നു.

മടവൂർ : മടവൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. നിലവിൽ മൂന്ന് വാർഡുകൾ കൺടൈൻമെന്റ്സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. 1770 ആർ.ടി.പി.സി.ആർ ടെസ്റ്റും 3430 ആന്റിജൻ ടെസ്റ്റും നടത്തിയതിൽ നിന്നും കൂടാതെ പുറത്തു നിന്ന് നടത്തിയ ടെസ്റ്റുകളിൽ നിന്നും 1127 പേരാണ് ഇതുവരെ പോസിറ്റീവ് ആയത്.നിലവിൽ 199 പേരാണ് ചികിത്സയിലുള്ളത്.

പതിനൊന്നു കോവിഡ് ബാധിതർ മരണപ്പെടുകയും ദിവസവും കൂടുതൽ പേർ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 
ഓരോ വാർഡ് തലങ്ങളിലും ഹെല്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു.

വാക്സിനേഷൻ രജിസ്ട്രഷനും രോഗികൾ ക്കും ക്വാറന്റൈനിലുള്ളവർക്കും ആവശ്യമായ മരുന്നുകളും അവശ്യ സാധനങ്ങളും എത്തിച്ചു നൽകുന്നു. ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ ആരംഭിച്ച കോവിഡ് എഫ്.എൽ.സി.ടി സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രാഘവൻ അടുക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനകീയ സമിതി രൂപീകരിച്ചു.

എച്ച്.ഐ. ഹബീബ കാര്യങ്ങൾ വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല കോട്ടക്കൽ, വാർഡ് മെമ്പർ മാരായ മുഹമ്മദ്‌, സോഷ്മ സുർജിത്, മുൻ മെമ്പർ റിയാസ് ഇടത്തിൽ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധി കളും , ക്ലബ്‌ ഭാരവാഹികളും ആർ.ആർ.ടി അംഗങ്ങളും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right