Trending

MJHSS കോവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തും

എളേറ്റിൽ : ഒരു വിഭാഗം ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നാളെ പരീക്ഷ അവസാനിക്കുന്ന സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹിമാൻറെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എം ജെ ഹയർസെക്കൻഡറി സ്കൂൾ സന്ദർശിച്ചു.
എം ജെ ഹയർ സെക്കൻഡറി സ്കൂൾ കണ്ടെയ്മെൻറ്  സോണിൽ ഉൾപ്പെട്ടതിനാൽ വിദ്യാർഥികളുടെ കൂട്ടം കുടലുകൾ ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശം നൽകി .പരീക്ഷ അവസാനിക്കുന്ന സമയത്ത്  സെക്ടറൽ മജിസ്ട്രേറ്റിൻറെയും  പോലീസ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണം സ്കൂൾ പരിസരത്ത് ഉണ്ടാവും .

# കൂട്ടം കൂടുന്നത് ഒഴിവാക്കാനായി പരീക്ഷാഹാളിൽ നിന്ന് വിദ്യാർത്ഥികളെ ബാച്ചുകൾ ആയി പുറത്തിറക്കി വീടുകളിലേക്ക് അയക്കുന്നതാണ് 

# സ്കൂൾ പരിസരത്തോ അങ്ങാടികളിലോ ഒരുകാരണവശാലും വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കാൻ പാടുള്ളതല്ല.

# മാസ്ക്കുകൾ ധരിക്കാതെയോ സാമൂഹ്യ അകലം പാലിക്കാതെയോ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുകയോ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിക്കുന്നെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, പതിനേഴാം വാർഡ് മെമ്പർ മുഹമ്മദലി, ഒന്നാം വാർഡ് മെമ്പർ സജിത എന്നിവരെ ചുമതലപ്പെടുത്തിയതായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. നസ്‌റി അറിയിച്ചു.
Previous Post Next Post
3/TECH/col-right